← Song Lyrics

ആശ്രയിക്കും

Reenukumar
Malayalam
ഞാൻ നില്ക്കും ഈ ഭൂമി മാറി പോയാലും എൻ വിശ്വാസത്തിന്റെ അടിത്തറ ഇളകിയാലും ആശ്രയമായി ആരും എനിക്കില്ലെങ്കിലും ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ എൻ പാത എല്ലാം അന്ധകാരമൂടിയാലും എൻ ജീവിതം തകർന്നുവെന്നെ തോന്നിയാലും ഭൂവിൽ സാന്ത്വനമായി ആരും എനിക്കില്ലെങ്കിലും ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ വിഘ്നങ്ങൾ അനവധി വന്നാലും നിൻ മുഖം നോക്കി മുന്നേറിടും ഉലകം അഖിലം എതിരായാലും അങ്ങ് എന്നോടുള്ളതാൽ ഭയമേയില്ല അങ്ങ് പറഞ്ഞതെല്ലാം നിറവേറും കാലം വരും ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ അങ്ങ് പറഞ്ഞതെല്ലാം നിറവേറും കാലം വരും ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ അങ്ങ് പറഞ്ഞതെല്ലാം നിറവേറും കാലം വരും ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ ഭൂവിൽ സാന്ത്വനമായി ആരും എനിക്കില്ലെങ്കിലും ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ

Romanised lyrics aren't available for this song yet.

Chords aren't available for this song yet.

Title ആശ്രയിക്കും
Artist Reenukumar
Language Malayalam
Added Aug 16, 2026