← Song Lyrics

എന്നെ കരുതുന്ന വിധങ്ങളോർത്താൽ

Kester, Graham Varghese
Malayalam
എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍ നന്ദിയാലുള്ളം നിറഞ്ഞിടുന്നേ എന്നെ നടത്തുന്ന വഴികളോര്‍ത്താല്‍ ആനന്ദത്തിന്നശ്രു പൊഴിഞ്ഞിടുമേ യേശുവേ! രക്ഷകാ നിന്നെ ഞാന്‍ സ്നേഹിക്കും ആയുസ്സിന്‍ നാളെല്ലാം നന്ദിയാല്‍ പാടിടും പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍ പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി പാടാന്‍ പുതുഗീതം നാവില്‍ തന്നു പാടും സ്തുതികള്‍ എന്നേശുവിന് യേശുവേ-1 ഉളളം കലങ്ങിടും വേളയിലെന്‍ ഉള്ളില്‍ വന്നേശു ചൊല്ലിടുന്നു തെല്ലും ഭയം വേണ്ട എന്മകനേ എല്ലാ നാളും ഞാന്‍ കൂടെയുണ്ട് യേശുവേ-1 ഓരോ ദിവസവും വേണ്ടതെല്ലാം വേണ്ടും പോല്‍ നാഥന്‍ നല്കിടുന്നു തിന്നു തൃപ്തനായി തീര്‍ന്നശേഷം നന്ദിയാല്‍ സ്തോത്രം പാടുമെന്നും യേശുവേ-1 ദേഹം ക്ഷയിച്ചാലും യേശുവേ! നിന്‍ സ്നേഹം ഘോഷിക്കും ലോകമെങ്ങും കാണ്മാന്‍ കൊതിക്കുന്നേ നിന്മുഖം ഞാന്‍ കാന്താ! വേഗം നീ വന്നീടണേ യേശുവേ-2
enne karuthunna vidhangal or‍ththaal‍ nandiyaal ullam niranjidunne enne nadatthunna vazhikal or‍ththaal‍ aanandatthin ashru pozhinjidume yeshuve! rakshakaa! ninne njaan‍ snehikkum aayussin‍ naalellaam nandiyaal‍ paadidum…2 paapakkuzhiyil‍ njaan‍ thaanidaathen‍ paadam urappulla paaramel‍ nir‍ththi paadaan‍ puthu geetham naavil‍ thannu paadum sthuthikal‍ enneshuvinu yeshuve-1 ullam kalangidum velayilen‍ ullil‍ vanneshu cholleedunnu thellum bhayam venda en makane ellaa naalum njaan‍ koodeyundu yeshuve-1 oro divasavum vendathellaam vendumpol‍ naathan‍ nalkidunnu thinnu thrupthanaay theer‍nna shesham nandiyaal‍ sthothram paadumennum yeshuve-1 deham kshayichaalum yeshuve! nin‍ sneham ghoshikkum lokamengum kaanmaan‍ kothikkunne nin mukham njaan‍ kaanthaa! vegam nee vanneedane yeshuve-2

Chords aren't available for this song yet.

Title എന്നെ കരുതുന്ന വിധങ്ങളോർത്താൽ
Artist Kester, Graham Varghese
Album Abhisheskam
Language Malayalam
Added Aug 23, 2026