← Song Lyrics

നിത്യമാം സ്നേഹത്തിനാഴമുയരവും

Malayalam
നിത്യമാം സ്നേഹത്തിനാഴമുയരവും നീളവും വീതിയുമാരാഞ്ഞിടാം ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ ശുദ്ധരോടൊത്തു വസിപ്പതിനായ് 1 സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത നിത്യനാം ദൈവത്തിനിഷ്ട പുത്രൻ ദൂതരിൻ സ്തുതികളും താതനിൻ കൂടെയും മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;- 3 കർത്താധി കർത്താവയ് രാജാധി രാജാവായ് ഇഹലോക രാജ്യങ്ങൾ നേടിടാതെ കാൽവറി മേടതിൽ പാപിയെ നേടുവാൻ യാഗമായി തീർന്നിതോ രക്തവും ചിന്തിയേ;- 4 ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട് അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ് അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;- 5 കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും മാതാപിതാക്കളും മറന്നു പോകും മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം പിരിയാതെൻ കൂടവേ പാർത്തിടും താൻ;- 6 പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ! നീയെന്റെ നിത്യാവകാശമല്ലേ ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും എൻ പ്രേമ കാന്തനായ് നീ വന്നീടുമേ;-
nithyamam snehathin aazham uyaravum neelavum veethiyum aaranjidam ishdaril ninnellam thiranjedutho enne shuddharodothu vasippathinayi 1 sworgadhi sworgangkal kadakkuvan kazhiyatha nithyanam daivathin ishda puthran duthrin sthuthikalum thathanin kudeyum modamay irunnidathirangkiyo marthyanay;- 3 karthadhi karthavay rajadhi rajavay iha’loka raajyangkal nedidathe kaalvari medathil paapiye neduvan yagamay’theernnitho rakthavum chinthiye;- 4 ulakilen arikilay preyamaya palathunde athilellam prieyamaya priyanunde engkilo kaalvari snehathin munnilayi alinju pom ivayellam manju pole;- 5 kuttukar pirinjidum sodarar kaividum matha-pithakkalum marannu pokum maranathin kurirul thazhvara kazhivolam piriyathen kudave paarthidum than;- 6 piriyatha snehitha! theeratha premame! nee ente nithyaavakashamalle ie bhuvil maathramo nithya’yugangkalilum en prema kanthanayi nee vannidume;-

Chords aren't available for this song yet.

Title നിത്യമാം സ്നേഹത്തിനാഴമുയരവും
Language Malayalam
Added Aug 23, 2026