← Song Lyrics

വിശുദ്ധിയില്‍ ദൈവത്തെ ആരാധിപ്പിന്

Malayalam
വിശുദ്ധിയില്‍ ദൈവത്തെ ആരാധിപ്പിന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധനല്ലോ ദൈവം വെളിച്ചമല്ലോ തന്‍റെ വിശ്വസ്തതക്കൊരുനാളും മാറ്റമില്ല വിശുദ്ധിയില്‍.. അത്ഭുത സ്നേഹത്താല്‍ നമ്മെ വീണ്ടെടുത്തു സ്വര്‍ഗ്ഗസൗഭാഗ്യവും തന്നതിനാല്‍ നന്ദിയാല്‍ നിറയാം നിരന്തരമായ് സ്തോത്രം ചെയ്യാം നിരവധിയായ് സ്തുതിയ്ക്കാം സ്തുതിയ്ക്കാം ആത്മസമ്പൂര്‍ണ്ണരായ് സ്തുതിക്കാം വിശുദ്ധിയില്‍.. കഷ്ടതയുണ്ട് ക്ലേശമതെങ്കിലും നിത്യസന്തോഷം നമുക്കല്ലയോ സൗഖ്യവും ശാന്തിയും അനുഗ്രഹവും ആര്‍ദ്രവാനാം പ്രീയന്‍ തരുന്നതിനാല്‍ സ്തുതിയ്ക്കാം.. വിശുദ്ധിയില്‍.. ജീവനും ബലവും ജീവിതവും യേശു ക്രിസ്തുവില്‍ മാത്രം അവനോടു നാം ഏകശരീരമായ് ആത്മാവിനാല്‍ ഏകീഭവിച്ചവരായ് ദിനവും സ്തുതിയ്ക്കാംٹ വിശുദ്ധിയില്‍ٹ പിമ്പിലുള്ളതിനെ മറന്ന് മുന്നിലെ ലാക്കിലേക്കാഞ്ഞു മുന്നേറുക നാം താഴ്ചയില്‍ നമ്മെ ഓര്‍ത്ത പരന്‍ വീഴ്ച വരാതെ കാത്തതിനാല്‍ സ്തുതിയ്ക്കാം.. വിശുദ്ധിയില്.. എത്രയും വേഗം സഭയെ ചേര്‍ക്കുവാന്‍ കര്‍ത്താവു തേജസ്സില്‍ വരുന്നതിനാല്‍ ആത്മാവിനാല്‍ സ്വയം ഒരുങ്ങുക നാം ആ നല്ല സുദിനം ആഗതമായ് സ്തുതിയ്ക്കാം.. വിശുദ്ധിയില്‍..
Vishuddhiyil daivathe aaradhippin Vilikkappettavare Vishuddhanallo daivam velichamallo Thante vishwasthathakkorunaalum maattamilla Vishuddhiyil.. Albhutha snehathaal namme veendeduthu Swarga saubhagyavum thannathinaal Nandhiyaal nirayaam nirantharamaay Sthothram cheyyaam niravadhiyaay Sthuthiyaikkaam sthuthiyaikkaam Aathma sampoornnaraay sthuthiyaikkaam Vishuddhiyil.. Kashtathayundu kleshamathengilum Nithya santhosham namukkallayo Soukhyavum shanthiyum anugrahavum Aardravaanaam priyan tharunnathinaal Sthuthiyaikkaam.. vishuddhiyil.. Jeevanum balavum jeevithavum Yeshu Christuvil maathram avanodu naam Ekashareeramaay aathmavinaal Ekibhavichavaraay dinavum Sthuthiyaikkaam.. vishuddhiyil.. Pimpillullathine marannu munnile Lakkilekkaanju munneruka naam Thaazhchayil namme ortha paran Veezhcha varaathe kaathathinaal Sthuthiyaikkaam.. vishuddhiyil.. Ethrayum vegam sabhaye cherkkuvaan Karthavu thejassil varunnathinaal Aathmavinaal swayam orunguka naam Aa nalla sudinam aagathamaay Sthuthiyaikkaam.. vishuddhiyil..

Chords aren't available for this song yet.

Title വിശുദ്ധിയില്‍ ദൈവത്തെ ആരാധിപ്പിന്
Language Malayalam
Added Aug 23, 2026